കോന്നി : ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രതിഭാ പുരസ്കാരവും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ജിജോമോഡി, അജോമോൻ, ഷിജു.എ.എസ്, ദിനേശ് കുമാർ, ജിഷ്ണു പ്രകാശ്, ചിത്രാ രാമചന്ദ്രൻ, ധനേഷ് കുമാർ, അഭിലാഷ്.വി, വി.എസ്.മനോജ്, കെ.പ്രദീപ് കുമാർ, ദാസ് പുതുമംഗലത്ത്, രമ്യാകൃഷ്ണൻ, രഞ്ജിനി ശ്യാം, ജയശ്രീ അജിത്ത്, സൂര്യ അനിൽ, രാജീവ്.പി.ജി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |