തിരുവല്ല: നഗരസഭയിൽ നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ബി.ജെ.പി ബഹിഷ്കരിച്ചു. കൗൺസിൽ ഹാളിൽ പ്രതിഷേധം അറിയിച്ചശേഷം നഗരസഭ കവാടത്തിൽ കൗൺസിലർമാർ പ്രതിഷേധ ധർണ നടത്തി. അടിക്കടി ഉണ്ടാകുന്ന തിരഞ്ഞെടുപ്പുകൾ നഗരസഭയുടെ പ്രവർത്തനങ്ങളെ താറുമാറാക്കിയെന്ന് ബി.ജെ.പി ആരോപിച്ചു. ബി.ജെ.പി പാർലമെന്ററി പാർട്ടി നേതാവ് ശ്രീനിവാസ് പുറയാറ്റ്, കൗൺസിലർമാരായ വിജയൻ തലവന, ഗംഗ രാധാകൃഷ്ണൻ, വിമൽ ജി, പൂജാ ജയൻ, മിനി പ്രസാദ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |