SignIn
Kerala Kaumudi Online
Thursday, 08 August 2024 2.58 PM IST

കുവൈറ്റ് ദുരന്തം : പത്തനംതിട്ടയ്ക്ക് തീരാവേദന

kuwit

പത്തനംതിട്ട : കുവൈറ്റിലെ മാംഗഫിൽ എൻ.ബി.ടി.സി കമ്പനിയുടെ ജീവനക്കാർ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ പത്തനംതിട്ട ജില്ലക്കാരായ ആറുപേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞരാത്രി വൈകിയെത്തിയ മരണവാർത്തകൾ നാടിന് തീരാവേദനയായി.

തിരുവല്ല പെരിങ്ങര മേപ്രാൽ മരോട്ടിമൂട്ടിൽചിറയിൽ തോമസ് സി ഉമ്മൻ (37), മല്ലപ്പള്ളി കീഴ് വായ്പൂര് തേവരോട്ട് സിബിൻ ടി ഏബ്രഹാം (31), നിരണം സ്വദേശി മാത്യു ജോർജ് (54) എന്നിവരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചു. ഇവരിൽ മാത്യു ജോർജും കുടുംബവും ഇപ്പോൾ ചെങ്ങന്നൂർ പാണ്ടനാട്ടാണ് താമസം.
പന്തളം ഐരാണിക്കുഴി ശോഭാലയത്തിൽ ആകാശ് എസ് നായർ (31), കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ സജു വർഗീസ് (56), വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി.മുരളീധരൻ നായർ (61) എന്നിവരുടെ മരണം ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇവരിൽ പലരും വർഷങ്ങളായി കുവൈറ്റിൽ ജോലി നോക്കുന്നവരാണെങ്കിലും കുടുംബത്തിന്റെ പ്രതീക്ഷകളും അത്താണിയുമായിരുന്നു. ഇവർ സുഹൃത്തുക്കളും അടുത്ത പരിചയക്കാരുമൊക്കെയായിരുന്നു.

പ്രവാസി മലയാളിയും നിരണം സ്വദേശിയുമായ കെ.ജി.എബ്രഹാം മാനേജിംഗ് പാർട്ണറായ കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. പൊള്ളലേറ്റും പുക ശ്വസിച്ചും ആശുപത്രിയിൽ ചികിത്സതേടിയവർ നിരവധിയുണ്ട്. ഇതിൽ ജില്ലയിലുള്ളവർ എത്രയുണ്ടെന്ന് വ്യക്തമല്ല. കമ്പനിയിൽ ജില്ലയിലെ ഒട്ടേറെ ആളുകൾക്ക് കെ.ജി.എബ്രഹാം തൊഴിൽ നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.