പത്തനംതിട്ട : ഓഗസ്റ്റ് 10ന് പുന്നമടക്കായലിൽ നടക്കുന്ന 70ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ഇത്തവണ റാന്നിയിൽ നിന്ന് തുഴഞ്ഞുനീങ്ങും. റാന്നി സ്വദേശി കെ.വി.ബിജിമോളാണ് ഭാഗ്യചിഹ്നം വരച്ചൊരുക്കിയത്. കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീല പൊന്മാൻ ആണ് ഇത്തവണത്തെ ഭാഗ്യ ചിഹ്നം. ഗ്രാഫിക് ഡിസൈനറാണ് ബിജിമോൾ. മത്സര വിജയി ഒരു വനിതയാകുന്നത് ആദ്യമായാണ് എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്ന 212 എൻട്രികളിൽ നിന്നാണ് നീല പൊന്മാൻ പറന്നുയർന്നത്. മാവേലിക്കര രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ് അദ്ധ്യാപകരായ വി.ജെ.റോബർട്ട്, വി.ഡി.ബിനോയ്, ആർട്ടിസ്റ്റ് വിമൽ റോയ് എന്നിവർ അടങ്ങുന്ന പാനലാണ് ഭാഗ്യ ചിഹ്നം തെരഞ്ഞെടുത്തത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ സിനിമാതാരം കുഞ്ചാക്കോ ബോബൻ പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |