SignIn
Kerala Kaumudi Online
Thursday, 19 September 2024 5.48 PM IST

നാടിന്റെ യശസ്സുയർത്തിയവരെ സ്മരിച്ച് സുരേഷ്‌ഗോപി, തെങ്ങുംതൈ നടീൽ യജ്ഞത്തിന് തുടക്കം

Increase Font Size Decrease Font Size Print Page
gopi
ബി.ജെ.പിയുടെ ​സ്മൃ​തി​കേ​രം​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ സുരേഷ് ഗോപി എം.പി തിരുവല്ലയിൽ തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നു

തിരുവല്ല : നാടിന്റെ യശസ്സുയർത്തിയവരുടെ പേരുകൾ വിളിച്ചുചൊല്ലി തെങ്ങുംതൈ നടീൽ യജ്ഞത്തിൽ പങ്കാളിയായി സുരേഷ്‌ഗോപി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് സ്മൃതികേരം പദ്ധതിയുടെ ഭാഗമായി ഒരു കോടി തെങ്ങുംതൈ നടീൽ യജ്ഞത്തിനാണ് കേന്ദ്ര നാളികേര വികസന ബോർഡ് മെമ്പർ കൂടിയായ സുരേഷ് ഗോപി എം.പി തിരുവല്ല മണ്ഡലത്തിൽ തുടക്കംകുറിച്ചത്. കലാ - സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച കവിയൂർ രേവമ്മ, കവിയൂർ പൊന്നമ്മ, സരസകവി മൂലൂർ, കവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ചലച്ചിത്രതാരം എം.ജി.സോമൻ എന്നിവരുടെ നാമങ്ങൾ ഉച്ചരിച്ച് വെള്ളമൊഴിച്ച് തൈകൾ വളർത്തണമെന്ന് ഉദ്ഘാടന വേളയിൽ സുരേഷ് ഗോപി ഓർമ്മിപ്പിച്ചു. കവിയൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, വൈസ് പ്രസിഡന്റ് അയ്യപ്പൻ കുട്ടി, മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, സെക്രട്ടറി വിനോദ് തോട്ടഭാഗം, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് കുമാർ, ജനറൽ സെക്രട്ടറി ജയപ്രകാശ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരുടെ സല്യൂട്ടും ഏറ്റുവാങ്ങിയാണ് സുരേഷ്‌ ഗോപി എം.പി മടങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.