പത്തനംതിട്ട : രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തിൽ മഹാത്മാഗാന്ധിജിയുടെ ദർശനങ്ങൾക്ക് വലിയ പ്രസക്തിയാണുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗാന്ധിജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ, എ.ഡി.എം അലക്സ്. പി. തോമസ്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ബി. വേണുഗോപാലകുറുപ്പ് എന്നിവർ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി. മണിലാൽ, അസിസ്റ്റന്റ് എഡിറ്റർ സി.ടി. ജോൺ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഭരണകേന്ദ്രത്തിന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |