പത്തനംതിട്ട: സൗന്ദര്യലഹരി ഉപാസനാമണ്ഡലിയുടെയും ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെയും ആഭിമുഖ്യത്തിൽ 'വിശ്വവിജ്ഞാനലഹരിസഭ' ഇന്ന് വൈകിട്ട് 5ന് നടക്കും. അന്താരാഷ്ട്ര വെബിനാർ ജെ.എൻ.യു വൈസ് ചാൻസലർ ഡോ. ജഗദീഷ് കുമാർ ഉദ്ഘാടനം ചെയ്യും. കാഞ്ചി കാമകോടിപീഠം മഠാധിപതി ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും. വാമദേവ ശാസ്ത്രികൾ, സാന്റിയാഗോ യൂണിവേർസിറ്റി പ്രൊഫസർ ഡോ.സ്ഥാനേശ്വർ റ്റിമൽസിനാ, ബാഗ്ലൂർ വേദാന്തഭാരതി കാര്യകർത്താ ലോകമാതാ വിദ്യാശങ്കർ, ഡോ.എം. ദേവി തുടങ്ങിയവർ പ്രസംഗിക്കും. വൃശ്ചിക മാസത്തെ കാർത്തികനാളിൽ മഹാഉപാസനായജ്ഞം തിരുവനന്തപുരത്ത് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |