പത്തനംതിട്ട : ഈമാസം16,17തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ റഗ്ബി ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാനുളള ടീമിന്റെ ജില്ലാതല പരിശീലന ക്യാമ്പ് ജില്ലാസ്റ്റേഡിയത്തിൽ ആരംഭിച്ചു. റഗ്ബി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. ചാർളി ചെറിയാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ മനോജ്കുമാർ, റഗ്ബി അസോസിയേഷൻ ജില്ലാ സെക്രട്ടറി അജ്മൽ ഷാ, ബിജു, മുഹമ്മദ്ഷാ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |