കോന്നി : മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ പൊതുമരാമത്ത് റോഡുകൾക്ക് 16 കോടി രൂപ അനുവദിച്ചതായി കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ആഞ്ഞിലികുന്ന് - കാവനാൽ പടി റോഡ്, വടക്കുപുറം - മലയാലപ്പുഴ റോഡ്, മലയാലപ്പുഴ - ഇറമ്പത്തോട് റോഡ്, മൂർത്തിക്കാവ് - മലയാലപ്പുഴ റോഡ്
എന്നിവ ഉന്നതനിലവാരത്തിൽ നിർമ്മിക്കും. 10 കിലോമീറ്റർ ദൂരത്തിലുള്ള റോഡുകളാണ് നിർമ്മിക്കുക. വെള്ളക്കെട്ട് ഒഴിവാക്കാൻ പുതിയ 14 കലുങ്കുകൾ, 1480 മീറ്റർ റോഡ് സംരക്ഷണ ഭിത്തി, റോഡിന്റെ വശങ്ങളിൽ ഓട, 5100 മീറ്റർ ഐറിഷ് ഓട, ക്രാഷ് ബാരിയറുകൾ, സൂചന ബോർഡുകൾ എന്നിവ ഒരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |