കോന്നി: സി.പി. ഐ. മങ്ങാരം ബ്രാഞ്ച് സെക്രട്ടറിയും കേരള മഹിളാ സംഘം യൂണിറ്റ് സെക്രട്ടറിയുമായ കാർത്തികയെയും ഭർത്താവിനേയും മർദിച്ച കേസിലെ പ്രതി കോന്നി സ്വദേശി ആദർശ് മുള്ളാനിയിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഇയാൾ കോഴിക്കോട്ടേക്ക് കടന്നിരുന്നു. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്ത് നിന്ന് ഈയാൾ പിടിയിലാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |