കോന്നി: കൊവിഡ് കാലത്ത് എസ്.എൻ.ഡി.പിയോഗം യൂത്ത് മൂവ്മെന്റ് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ സെമിനാറുകളും സമൂഹത്തിന് ഗുണകരമായി മാറുകയാണെന്നും കൂടുതൽ ശാഖകളിൽ മെഡിക്കൽ ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിക്കാൻ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ മുന്നോട്ടു വരണമെന്നും എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. പത്തനംതിട്ട യൂണിയൻ യൂത്ത് മൂവ്മെന്റ് ഓറാ ആയുസ്സ് ആയുർവേദ വെൽനെസ്സ് ഹോസ്പിറ്റലിന്റെ സഹായത്തോടെ പയ്യനാമൺ ശാഖയിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ, പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.സജിനാഥ്, കെ.എസ്.സുരേശൻ, മൈക്രോ ഫൈനാസ് കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ,യോഗാചാര്യൻ ലക്ഷ്മി നാരായണൻ, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് സന്ധ്യ ഷാജി, സലിം വെള്ളറുകാലായിൽ, ലക്ഷ്മി നാരായണൻ, എസ്.ഹരിലാൽ, അനീഷ് കണ്ണൻമല, സി.സുനിൽ, അജേഷ് ചെങ്ങറ തുടങ്ങിയവർ പ്രസംഗിച്ചു. ഓറാ ആയുസ്സ് വെൽനെസ്സ് ട്രെയിനർ അവിജിത് ക്ലാസുകൾ നയിച്ചു. ഡോ.നിധിൻരാജ് പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |