പത്തനംതിട്ട : മഴയിലും വെള്ളപ്പൊക്കത്തിലും ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ അവലോകന യോഗംചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഭാഗികമായോ പൂർണമായോ വീട് തകർന്നവരും കച്ചവട സ്ഥാപനങ്ങളിൽ നാശനഷ്ടം സംഭവിച്ചവരും വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൃഷി നാശം സംഭവിച്ചവർ കൃഷിഭവനിലും വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവർ മൃഗാശുപത്രിയിലും മീൻ വളർത്തലിൽ നഷ്ടം സംഭവിച്ചവർ ഫിഷറീസ് വകുപ്പ് മുഖേനയും 25 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കിണർ ഉപയോഗശൂന്യമായവർ പഞ്ചായത്തിൽ അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |