പന്തളം : ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാസംഗമം ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ ടി.കെ.ജി.നായർ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി പ്രസിഡന്റ് ജസ്റ്റിൻ തോമസ് അദ്ധ്യക്ഷനായിരുന്നു. വിവിധ പരീക്ഷകളിലും മത്സരങ്ങളിലും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. നാടകനടൻ തോമ്പിൽ രാജശേഖരൻ പ്രതിഭകൾക്ക് ഉപഹാരം കൈമാറി. ബാലസംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ബാൻഡ് സെറ്റ് ട്രൂപ്പിന്റെ ഉദ്ഘാടനം സി.പി.എം പന്തളം ഏരിയ ആക്ടിംഗ് സെക്രട്ടറി ആർ.ജ്യോതികുമാർ നിർവ്വഹിച്ചു .ബാലസംഘം ജില്ലാ സെക്രട്ടറി അഭിജിത്ത് സജീവ്, ജയകൃഷ്ണൻ പള്ളിക്കൽ ,ജി.പൊന്നമ്മ ,അനിൽ പനങ്ങാട് ,ഫിലിപ്പോസ് വർഗ്ഗീസ്, സൗമ്യ രവി, ഇ.കെ.സുധാകരൻ,കെ.ഷിഹാദ് ഷിജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |