പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയിൽ ഗവ. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് സ്കൂളുകളുടെ വിവിധങ്ങളായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി 21, 22 തീയതികളിലായി സ്കൂൾ പ്രധാന അദ്ധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും യോഗം ചേരും. 21ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ തിരുവല്ല ഡി.ഇ.ഒയുടെ അധീനതയിൽ വരുന്ന സ്കൂളുകളിലേയും 22ന് രാവിലെ 10.30ന് പത്തനംതിട്ട ഡി.ഇ.ഒ യുടെ കീഴിൽ വരുന്ന പ്രധാന അദ്ധ്യാപകരുടെയും പ്രിൻസിപ്പൽമാരുടെയും യോഗം ചേരും. ഹയർസെക്കൻഡറി വിഭാഗം റീജിയണൽ ജോയിന്റ് ഡയറക്ടർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏജൻസികളുടെ എൻജിനീയർമാരും യോഗത്തിൽ പങ്കെടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |