പത്തനംതിട്ട : ഒരേസമയം രണ്ടു വാഹനങ്ങൾ ഇരുഭാഗത്ത് നിന്ന് വന്നാൽ ജനറൽ ആശുപത്രിയ്ക്ക് പിന്നിലുള്ള ഡോക്ടേഴ്സ് ലെയിൻ റോഡിൽ ഗതാഗതം മുടങ്ങും. ശ്രദ്ധ അൽപ്പമൊന്നുമാറിയാൽ മൂടിയില്ലാത്ത ഓടയിലക്ക് വാഹനം മറിഞ്ഞ് അപകടവുമുണ്ടാകാം. കഴിഞ്ഞ ദിവസം ഒരു ബൈക്കുകാരൻ ഇവിടെ അപകടത്തിൽപ്പെട്ടു. ആശുപത്രിക്ക് പിൻവശമായതിനാൽ ഓടയിൽ പഞ്ഞികളടക്കമുള്ള മാലിന്യങ്ങളുമുണ്ട്. ഈ റോഡിനരികിലാണ് അമ്മത്തൊട്ടിലുമുള്ളത്. കോൺക്രീറ്റ് ചെയ്ത് കുഴിയടയ്ക്കുന്നതൊഴിച്ചാൽ റോഡ് വീതികൂട്ടി ഗതാഗതം കാര്യക്ഷമമാക്കൻ നടപടിയില്ല. നഗരസഭയുടെ അധീനതയിലാണ് റോഡ്. എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതി പ്രകാരമുള്ള പണിയൊന്നും ഇതുവരെ നടപ്പായിട്ടില്ല.
കോളേജ് ജംഗ്ഷൻ റോഡിൽ നിന്ന് ടി.കെ റോഡിലേക്കുള്ള എളുപ്പവഴിയാണിത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാത. കോൺക്രീറ്റ് മാറി റോഡിൽ പലയിടത്തും പാറകൾ തെളിഞ്ഞിരിക്കുകയാണ്. മഴ പെയ്താൽ വലിയ കുഴി രൂപപ്പെട്ട് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടും. വഴിവിളക്കുകളും ഇവിടെ പ്രകാശിക്കാറില്ല. ഒരു കിലോമീറ്ററോളം ദൂരമുള്ള റോഡിന് മൂന്ന് മീറ്റർ വീതിയാണുള്ളത്.
റോഡ് നവീകരണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് തുക അനുവദിച്ചിരുന്നു. നിലവാരമേറിയ പണിയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നഗരസഭാ അധികൃതർ
നഗരസഭയുടെ റോഡാണ്. ടെൻഡർ എടുക്കാനാളില്ലാത്തതാണ്
പണി വൈകാൻ കാരണം.
വീണാജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |