SignIn
Kerala Kaumudi Online
Friday, 20 September 2024 1.52 AM IST

ആധുനിക അഗ്‌നി ശമന വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു

Increase Font Size Decrease Font Size Print Page
flag
ഫയർഫോഴ്സിന്റെ പുതിയ വാഹനം മന്ത്രി വീണാജോർജ് ഫ്ളാഗ് ഒാഫ് ചെയ്യുന്നു

പത്തനംതിട്ട : ജില്ലയിലെ അഗ്‌നിശമന വിഭാഗത്തിന്റെ ആധുനികവത്ക്കരണം പൂർണമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു. പത്തനംതിട്ട ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിൽ ആധുനിക അഗ്‌നിശമന വാഹനം ഫ്‌ളാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക സാങ്കേതിക വിദ്യയോടുകൂടിയ വായുവിൽ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക്ക് പവർ ടേക്ക് ഒഫ് സംവിധാനം, 360 ഡിഗ്രി തിരിഞ്ഞ് ജലം പമ്പ് ചെയ്യാൻ കഴിയുന്ന മോണിറ്റർ സംവിധാനം തുടങ്ങിയ സവിശേഷതകൾ ഈ അഗ്‌നി ശമന വാഹനത്തിലുണ്ട്. ജില്ലയിൽ ഫയർ ഫോഴ്സിന്റെ സ്‌കൂബ ഡൈവിംഗ് ടീം ഫലപ്രദമായി പ്രവർത്തിച്ചുവരുന്നു. ഈ ടീമിനുള്ള ഓക്‌സിജൻ റീ ഫില്ലിംഗ് കമ്പ്രസർ ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷന്റെ ആധുനികവത്കരണത്തിന് ഇടപെടൽ നടത്തിയതായും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഫ്‌ളാഗ് ഒഫ് ചടങ്ങിൽ ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാർ, പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.