പത്തനംതിട്ട : ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി 22ന് പത്തനംതിട്ട റിംഗ്റോഡിൽ സൈക്ലിംഗ് മത്സരം സംഘടിപ്പിക്കും. 17 വയസു മുതൽ 35 വയസ് വരെയുള്ള പുരുഷ , വനിതാ വിഭാഗങ്ങളിലാണ് മത്സരം. ജില്ലയിൽ നിന്നുള്ള ആദ്യ ആറ് സ്ഥാനക്കാരെ സംസ്ഥാനമത്സരത്തിൽ പങ്കെടുപ്പിക്കും. 18ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം. പുരുഷവിഭാഗത്തിൽ 50 കിലോമീറ്റർ വരെയും വനിതാവിഭാഗത്തിൽ 30 കിലോമീറ്റർ വരെയുമാണ് മത്സരങ്ങൾ നടക്കുക.
ഫോൺ : 70 12543548, 9447594273. വാർത്താസമ്മേളനത്തിൽ ജില്ലാസൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി എൻ.ചന്ദ്രൻ , ടെക്നിക്കൽ ഒഫിഷ്യൽ പ്രിയനന്ദൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |