കടമ്പനാട് : പത്തനംതിട്ട - കൊല്ലം ജില്ലകളെ ബന്ധിപ്പിച്ച് കല്ലടയാറിന് കുറുകെയുള്ള ചെട്ടിയാരഴികത്ത് പാലത്തിന്റെ പണിപുരോഗമിക്കുന്നു. ഇപ്പോൾ അവസാന ബീമിന്റെ പണികളാണ് നടക്കുന്നത്. പാലത്തിന് വെള്ളത്തിൽ മൂന്നുതൂണുകളും ഇരുകരകളിലുമായി
രണ്ടുതൂണുകളുമാണുള്ളത്. ഇതിൽ മണ്ണടി ഭാഗത്തെ തൂണുകളുടെ പണിയാണ് പൂർത്തീകരിച്ചത്. താഴത്തുകുളക്കട, മണ്ണടി പ്രദേശങ്ങളുടെ വികസനത്തിനൊപ്പം യാത്രാദുരിതത്തിനും പാലം പരിഹാരമാകും. 130.70 മീറ്റർ നീളവും 7.5 മീറ്റർ ക്യാരേജ് വേയും ഇരുവശങ്ങളിലുമായി 1.50 മീറ്റർ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയുള്ള പാലമാണ് നിർമ്മിക്കുന്നത്. 32 മീറ്റർ നീളത്തിലും 29.75 മീറ്റർ നീളത്തിലും ഇൗരണ്ടുസ്പാനുകളും ഉണ്ടാകും. പാലത്തിന്റെ മണ്ണടി ഭാഗത്ത് 390 മീറ്റർ നീളത്തിലും കുളക്കട ഭാഗത്ത് 415 മീറ്റർ നീളത്തിലും അപ്രോച്ച് റോഡ് പണിയും. 10.32 കോടി രൂപയാണ് ചെലവിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |