പത്തനംതിട്ട : മകരവിളക്കുമായി ബന്ധപ്പെട്ട് 14ന് ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമല്ല. മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീർത്ഥാടകരുടെ തിരക്കും വാഹനതിരക്കും കണക്കിലെടുത്താണ് അവധി.
ഗതാഗത നിയന്ത്രണം
പത്തനംതിട്ട : മകരജ്യോതി ദർശനത്തിന് ശേഷം തീർത്ഥാടക വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിന് ജില്ലയെ 13 സെക്ടറുകളായി തിരിച്ച് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ അറിയിച്ചു. അഡി. എസ്.പി എൻ. രാജനാണ് ചുമതല. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും ഗതാഗത ക്രമീകരണവുമായി ബന്ധപെട്ട് ബൈക്ക് പട്രോളിംഗ് ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |