പത്തനംതിട്ട : ജില്ലയിൽ പ്രതിദിന കൊവിഡ് കേസുകൾ രണ്ടായിരത്തിലേക്ക്. ഇന്നലെ 1944 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരാകുന്നവർ അറുന്നൂറിൽ താഴെയാണ്. പത്തനംതിട്ട നഗരസഭയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്, 220. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിൽ ഇന്നലെ മൈക്ക് അനൗൺസ്മെന്റ് നടത്തി. തിരുവല്ല നഗരസഭയിൽ 118, പന്തളം 78, അടൂർ 52 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ആറൻമുള ഗ്രാമപഞ്ചായത്തിൽ മാത്രം 110 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36.4ശതമാനമാണ്. ജില്ലയിൽ പരിശോധന നടത്തുന്ന മൂന്ന് പേരിൽ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആകുന്നതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.
കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്ന കിറ്റുപയോഗിച്ച് പരിശോധന നടത്തുന്നതിന്റെ എണ്ണത്തിൽ വർദ്ധനയുണ്ട്. 250 രൂപയാണ് പരിശോധനാക്കിറ്റിന്റെ നിരക്ക്. രണ്ടാമതൊരാളുടെ സഹായത്തോടെ സ്രവപരിശോധന നടത്താം. അരമണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകുകയും ചെയ്യും.
ഇന്നലെ 1944 പേർക്ക് കൊവിഡ്,
മൂന്ന് മരണം,
ടെസ്റ്റ് പോസിറ്റിവിറ്റി : 36.4%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |