പത്തനംതിട്ട : കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് ജില്ലാഓഫീസിൽ നിന്ന് 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാൻ കഴിയാത്തവർക്ക് ഫെബ്രുവരി 1 മുതൽ 20 വരെ അക്ഷയകേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്താം. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ, കിടപ്പുരോഗികൾ എന്നിവർക്ക് ഹോം മസ്റ്ററിംഗ് നടത്താം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കാവുന്നതാണെന്ന് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |