പന്തളം : തുമ്പമൺ മാമ്പിലാലി സഹൃദയ റസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പരസ്പരം സംസാരിക്കാൻ സമയം ഇല്ലാതെ സ്മാർട്ട്ഫോൺ മാത്രം നോക്കി ലോകവിവരങ്ങൾ അറിയുകയും പങ്ക് വെയ്ക്കുകയും ചെയ്യുന്ന സ്ഥിതിയാണെന്നും ഇത് മാറണമെന്നും ചിറ്റയം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് സൈമൺ ജോർജ് അദ്ധ്യക്ഷനായിരുന്നു. തുമ്പമൺ പഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ മുഖ്യപ്രഭാഷണം നടത്തി. സാംകുട്ടി പി.ജി, മാത്യു എൻ.ഗീവർഗീസ്, എം.ടി തോമസ്, കുഞ്ഞുമോൾ വിനു, എം.കെ തോമസുകുട്ടി തുടങ്ങിയവർ സംസാരിച്ചു. ലോഗോ പ്രകാശനം സിനിമ ആർട്ടിസ്റ്റ് സജിൻ ജോൺ നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |