കോന്നി: താലൂക്ക് ആശുപത്രിയിലെ 10 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി കെ.യു.ജനീഷ് കുമാർ എം.എൽ .എ യുടെ നേതൃത്വത്തിൽ വിലയിരുത്തി.നിർമ്മാണപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർമ്മാണപ്രവർത്തനം വിലയിരുത്തിയത്.ഓരോ പത്ത് ദിവസം കൂടുമ്പോഴും നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത്, ആരോഗ്യവകുപ്പുകളും കരാർ കമ്പനി, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും യോഗം ചേരണമെന്നും.ആശുപത്രി നിർമ്മാണത്തിന്റെ ഇനിയുള്ള നിർമ്മാണത്തിന്റെ പ്രവർത്തന കലണ്ടർ തയ്യാറാക്കണമെന്നും നിർദ്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ഡി.എം. ഒ. ഡോ. അനിത, ഡി .പി. എം ഡോ. ശ്രീകുമാർ, പൊതു മരാമത്ത് കെട്ടിട വിഭാഗം എക്സികുട്ടീവ് എൻജിനീയർ ഷീന രാജൻ, അസി. എക്സികുട്ടീവ് എൻജിനീയർ ആശ, അസി. എൻജിനീയർ വിനീത, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തുളസിമണിയമ്മ, ആശുപത്രി സൂപ്രണ്ട് ഡോ. അജയ്, സി.പി. എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, കരാർ കമ്പനി പ്രധിനിധികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |