പത്തനംതിട്ട : ഈസ്റ്റർ, വിഷു പ്രമാണിച്ച് ജില്ലാകളക്ടർ ഡോ.ദിവ്യ എസ് അയ്യരുടെ നിർദേശാനുസരണം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മത്സ്യം, മാംസം, പച്ചക്കറി, പഴവർഗം എന്നീ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സ്ഥാപനങ്ങളിൽ വില വിവരപട്ടിക പ്രദർശിപ്പിക്കണമെന്നും അമിത വില ഈടാക്കരുതെന്നും കർശന നിർദേശം നൽകി. കൂടാതെ ജില്ലയിലെ മുഴുവൻ മൊത്ത വ്യാപാരികൾക്കും ഗൂഗിൾ മീറ്റും നടത്തി. പരിശോധനയ്ക്ക് ജില്ലാ സപ്ലൈ ഓഫീസർ എം.അനിൽ നേതൃത്വം നൽകി. കോന്നി താലൂക്ക് സപ്ലൈഓഫീസർ മൃണാൾസെൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ സജു ലോറൻസ്, ശ്രീജ, സജി കുമാർ, ഹരികുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |