തിരുവല്ല : പെരിങ്ങര ലക്ഷ്മിനാരായണ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്നലെ സർപ്പം പൂജ നടന്നു. ദിവസവും ശ്രീഭൂതബലിയും ശ്രീബലി എഴുന്നെള്ളിപ്പും ഉണ്ടാവും. രാവിലെ 8ന് നാരായണീയ പാരായണം, ഒൻപതാം ഉത്സവദിവസം ഉത്സവബലി ദർശനം. രാത്രി 10ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. 24ന് കൊടിയിറക്കിയശേഷം ആറാട്ടും ആറാട്ടുവരവും നടക്കും. തുടർന്ന് ക്ഷേത്രാങ്കണത്തിൽ തൃപ്പറ സ്വീകരിക്കും. ഉത്സവച്ചടങ്ങുകൾക്ക് ക്ഷേത്രാചാര്യൻ രമേശ് ഇളമൺ നമ്പൂതിരി, മാനേജർ കൃഷ്ണൻ നമ്പൂതിരി, ഉപദേശകസമിതി കൺവീനർ ഗോപിനാഥൻ നായർ എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |