കോന്നി: കൂടൽ വലിയത്തോട് സംരക്ഷണമില്ലാതെ നശിക്കുന്നു. തോടൊഴുകുന്ന പലഭാഗങ്ങളും മണ്ണിടിഞ്ഞും മരങ്ങൾ വീണ് ഒഴുക്ക് തടസപ്പെട്ട് ഇന്ന് ഗതിമാറി ഒഴുകുകയാണ്. പേരിൽ വലിയതോടെന്നാണെങ്കിലും തോട് ഇന്ന് ചെറുതാകുകയാണ്. കൂടൽ വലിയതോട് കോരുവിള എസ്റ്റേറ്റിൽ നിന്നും വന്നെത്തുന്നത് നെല്ലിമുരുപ്പ് മുത്തിക്കാവിനു മുൻപിലൂടെയാണ്. ഇവിടെ കഴിഞ്ഞ പ്രളയസമയത്ത് തോട് ഗതിമാറിയൊഴുകി. തോട് ഒഴുകിയ ഭാഗത്തെല്ലാം മണ്ണിടിഞ്ഞു കിടക്കുകയാണ്. വർഷങ്ങളായി തോടിന്റെ അതിരുകൾക്ക് സംരക്ഷണമില്ലാത്തതിനാൽ സമീപത്തെ വസ്തുക്കളും തോട്ടിലേക്ക് ഇടിഞ്ഞു വീഴുകയാണ് ഇതും ഒഴുക്കിന് തടസമായി മാറുകയാണ്. ചില സ്ഥലങ്ങളിൽ തോട് ചെറിയ നീർച്ചാലിനു സമമായിട്ടാണ് ഒഴുകുന്നത്. പലസ്ഥലങ്ങളിലും മാലിന്യങ്ങൾ തോട്ടിലേക്ക് വലിച്ചെറിയുന്നതിനാൽ വെള്ളം മലിനമായി മാറുകയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |