പത്തനംതിട്ട : ജില്ലയിലെ എന്റെ കേരളം പ്രദർശന വിപണനമേള ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായി നടത്തിയ വിളംബര ഘോഷയാത്ര പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ഫ്ലാഗ് ഒാഫ് ചെയ്യുകയായിരുന്നു മന്ത്രി.
ഘോഷയാത്ര ഗാന്ധി സ്ക്വയർ വഴി അബാൻ ജംഗ്ഷനിലെത്തി നഗരസഭാ ബസ് സ്റ്റാൻഡിൽ സമാപിച്ചു. എന്റെ കേരളം പ്രദർശന വിപണന മേള 11 മുതൽ 17 വരെ ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. പ്രമോദ് നാരായൺ എം.എൽ.എ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ, നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ, ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, പുളിക്കീഴ് ബ്ളോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ, എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ആർ.സനൽകുമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി നായർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ്, ജനതാദൾ എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം എന്നിവർ നേതൃത്വം നൽകി.
കുടുംബശ്രീ, സ്പോർട്സ് കൗൺസിൽ, ഐ.സി.ഡി.എസ്, അങ്കണവാടി പ്രവർത്തകർ, ആശാപ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, സാക്ഷരതാ പ്രവർത്തകർ, നഴ്സിംഗ് വിദ്യാർത്ഥികൾ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |