തിരുവല്ല: വിദ്യാഭ്യാസത്തെ വാണിജ്യവൽക്കരിക്കരുതെന്നും അറിവും അനുഭവവും അദ്ധ്യാപകർ സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തണമെന്നും മാർത്തോമ്മ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസനാധിപൻ തോമസ് മാർ തിമൊഥിയോസ് എപ്പിസ്ക്കോപ്പ പറഞ്ഞു. മാർത്തോമ്മ സ്കൂൾസ് റിട്ട.ടീച്ചേഴ്സ് ഫെലോഷിപ്പിന്റെ 30-ാം സംസ്ഥാനതല വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ.എം.ഫിലിപ്പ് അദ്ധ്യക്ഷനായി. മാർത്തോമ്മാ സഭാസെക്രട്ടറി റവ.സി.വി.സൈമൺ,സെക്രട്ടറി ഏ.വി.ജോർജ്,ട്രഷറാർ തോമസ് ഏബ്രഹാം,ജോർജ് ഫിലിപ്പ്,പി.ബാബുക്കുട്ടി,കെ.ജി.തോമസ്, എം.സി.ജോൺസൺ,പി.കെ.തോമസ്,ജോൺ കെ.തോമസ് എന്നിവർ പ്രസംഗിച്ചു. 80 വയസ് പൂർത്തീകരിച്ച അദ്ധ്യാപകരെയും അവാർഡ് ജേതാക്കളെയും ആദരിച്ചു. ഭാരവാഹികൾ: കെ.എം.ഫിലിപ്പ് (പ്രസിഡന്റ് ), ഏ.വി.ജോർജ് (സെക്രട്ടറി),സജി ജോൺ (ട്രഷറാർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |