മൈലപ്ര : ജില്ലയിലെ സഹകരണ ബാങ്കുകളിൽ നടക്കുന്ന കോടികളുടെ തട്ടിപ്പിന് നേതൃത്വം നൽകുന്നത് സി.പി.എം നേതാക്കളാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മൈലപ്രാ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക, ഭരണ സമിതി പിരിച്ചുവിടുക, നിക്ഷേപകരുടെ പണം മടക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി തണ്ണിത്തോട്, കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോയിച്ചൻ എഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മാത്യു കുളത്തിങ്കൽ, ഡി.സി.സി ഭാരവാഹികളായ റോബിൻ പീറ്റർ, എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, സുനിൽ എസ്.ലാൽ, സജി കൊട്ടക്കാട്, ബ്ലോക്ക് പ്രസിഡന്റുമാരായ എസ്.സന്തോഷ്കുമാർ, അബ്ദുൾ കലാം ആസാദ്, ഡി.സി.സി അംഗങ്ങളായ ജെയിംസ് കീക്കരിക്കാട്ട്, പി.കെ.ഗോപി, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ മാത്യു തോമസ്, വിത്സൺ തുണ്ടിയത്ത്, ബേബി മൈലപ്ര, ഐവാൻ വകയാർ, പ്രമോദ് താന്നിമൂട്ടിൽ, പ്രൊഫ. ജി.ജോൺ, ജി.ശ്രീകുമാർ, ദിലീപ്കുമാർ പൊതീപ്പാട്, എസ്.പി.സജൻ, രതീഷ് കെ.നായർ, ബിജു സാമുവൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ഈശോ, ലിബു മാത്യു, സിബി മൈലപ്ര, തോമസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |