തിരുവല്ല : സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് പത്തനംതിട്ട ജില്ലയുടെ വിജയത്തോടെ തിരുവല്ലയിൽ ആരംഭിച്ചു. ഏകപക്ഷീയമായ 3 ഗോളുകൾക്ക് കോട്ടയത്തിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു. കൊല്ലം ജില്ലയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി തൃശ്ശൂരും ആലപ്പുഴയെ മറുപടിയില്ലാത്ത 4 ഗോളുകൾക്ക് പരാജയപ്പെടുത്തി എറണാകുളവും ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്നലെ നടന്ന മൽസരത്തിൽ കാസർഗോഡ് ഒരു ഗോളിന് ഇടുക്കിയേയും മലപ്പുറം ഒന്നിനെതിരെ നാലു ഗോളുകൾക്ക് കണ്ണൂരിനെയും വയനാട് രണ്ടിനെതിരെ 3 ഗോളുകൾക്ക് പാലക്കാടിനേയും പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്ന് രാവിലെ 7ന് കോഴിക്കോടും തൃശൂരും വൈകിട്ട് 4ന് എറണാകുളവും പത്തനംതിട്ടയും ഏറ്റുമുട്ടും. മാർത്തോമ്മ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യൂ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഡോ.റജിനോൾഡ് വർഗീസ്, ജോയി പൗലോസ്, റൻജി ജേക്കബ്, ഡോ.ജോർജ് മാത്യൂ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |