റാന്നി : ചെറുകുളഞ്ഞി ബഥനി ആശ്രമം ഹൈസ്കൂളിലെ പ്രവേശനോത്സവത്തിൽ 65 കുട്ടികൾ ഒത്തുചേർന്ന തിരുവാതിരയോടു കൂടി നവാഗതരെ വരവേറ്റു. പ്രവേശനോത്സവ ഗാനത്തിന് ചുവടുകൾവച്ചു കൊണ്ട് കുരുന്നുകൾ അണിനിരന്നു. ഫാ.തോമസ് മേസ്തിരിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഡയറക്ടർ ഫാ.ജോസഫ് വരമ്പുങ്കൽ, ഹെഡ്മിസ്ട്രസ് കലാ വി.പണിക്കർ, ഫാ.വില്യം, പി.ടി.എ പ്രസിഡന്റ് എബ്രഹാം മാത്യൂ , സ്കൂൾ അസി.ഡയറക്ടർ ഫാ.ലിജോ ജോർജ്ജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |