കൊടുമൺ: കേരള പരിസ്ഥിതി സംരക്ഷണ ഹരിതവേദിയുടെ ആഭിമുഖ്യത്തിൽ കൊടുമൺ കിഴക്ക് ഗ്രാമോദ്ധാരണ ഗ്രന്ഥശാല, ചന്ദനപ്പള്ളി സാന്റ് ജോർജ്ജിയൻ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ 'കൈകോർക്കാം, ജൈവ വൈവിദ്ധ്യങ്ങൾക്ക് കാവലാളാവാം ' എന്ന സന്ദേശവുമായി ചന്ദനപ്പള്ളി കവലയിലെ വാക മരമുത്തശിയെ ആദരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഹരിതവേദി ജില്ലാ പ്രസിഡന്റ് എ.സുസലോവ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.വിജയൻ നായർ, ഹരിതവേദി ജില്ലാ സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ്, ജോൺസൺ ജോർജ്ജ് കൊന്നയിൽ, അപ്പുക്കുട്ടൻ മംഗലശേരിൽ, ജോർജ്ജ് ബാബുജി, ഐക്കാട് രാജു, വിനയൻ ചന്ദനപ്പള്ളി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |