കോഴഞ്ചേരി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴഞ്ചേരി യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാപ്രസിഡന്റ് എ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ.മാത്യു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് നൗഷാദ് റാവുത്തർ, യൂത്ത് വിംഗ് ജില്ലാപ്രസിഡന്റ് ഷജീർ, ജില്ലാകമ്മിറ്റിയംഗം എൻ.കെ. നന്ദുകുമാർ, യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.ആർ.സോമരാജൻ, സെക്രട്ടറി രാജേഷ് തോമ്പിൽ, ട്രഷറർ ഫിലിപ്പോസ് ഉമ്മൻ, മുൻ പ്രസിഡന്റുമാരായ ശ്രീകുമാർ ഇരുപ്പക്കാട്ട്, എം.ജി.ശശിധരൻ നായർ, നാഗേന്ദ്ര ഭക്തൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസാദ് ആനന്ദഭവൻ (പ്രസിഡന്റ്), രാജേഷ് തോമ്പിൽ (സെക്രട്ടറി), ഫിലിപ്പോസ് ഉമ്മൻ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |