പത്തനംതിട്ട : നഗരസഭയിൽ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയനഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സി.എൻ.സി ഓപ്പറേറ്റർ ട്യൂണിംഗ്, സി.എൻ.സി. ഓപ്പറേറ്റർ വെർട്ടിക്കൽ മെഷീനിംഗ് സെന്റർ, ടൂ വീലർ സർവീസ് ടെക്നീഷ്യൻ, ഫോർ വീലർ സർവീസ് ടെകനീഷ്യൻ, എ.സി ഫീൽഡ് ടെക്നീഷ്യൻ, ഫുഡ് ആൻഡ് ബീവറേജസ് സർവീസ് അസോസിയേറ്റ്, സ്പാ തെറാപ്പിസ്റ്റ്, വെയർഹൗസ് പായ്ക്കർ, സി.സി.ടി.വി ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, ഇൻവെന്ററി ക്ലാർക്ക്, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, അടൂർ എൻജിനീയറിംഗ് കോളജിൽ ആരംഭിക്കുന്ന ഫീൽഡ് ടെക്നീഷ്യൻ (ഗൃഹോപകരണങ്ങൾ) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പത്തനംതിട്ട നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.
റെസിഡൻഷ്യൽ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഹോസ്റ്റൽ ഫീസ്, ഭക്ഷണം എന്നിവയ്ക്കുള്ള തുക അടയ്ക്കണം. സൗജന്യ തൊഴിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജോലി ലഭിക്കുന്നതിനുള്ള പിന്തുണ നല്കുന്നു. താൽപര്യമുള്ളവർ 13 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ കുടുംബശ്രീ സി.ഡി.എസുമായോ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടുക. ഫോൺ : 9526627305, 8547117112.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |