കോന്നി : മിനി ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റീ ബിൽഡ് കേരളാ ഇനിഷിയേറ്റിവ് പദ്ധതി പ്രകാരം മെയിന്റൻസ് തുകയുൾപ്പെടെ 2. 57 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. പൊലീസ് സ്റ്റേഷൻ പടിയിൽ തുടങ്ങി, വിയറ്റ്നാം ജംഗ്ഷൻ, ഇളങ്ങവട്ടം വഴി ടി.വി.എം ഹോസ്പിറ്റൽ പടിയിൽ എത്തി ചേരുന്ന മിനി ബൈപ്പാസാണ് നിർമ്മിക്കുന്നത്. യോഗത്തിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി. നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസിമണിയമ്മ, പഞ്ചായത്ത് അംഗങ്ങളായ കെ.ജി.ഉദയകുമാർ, പി.എച്ച്.ഫൈസൽ,സൗദാമിനി, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി
അബ്ദുൾ മുത്തലീഫ്, കേരള കോൺഗ്രസ് ജോസഫ് മണ്ഡലം പ്രസിഡന്റ്
ജോസ് പരുമല, കേരള കോൺഗ്രസ് ബി മണ്ഡലം പ്രസിഡന്റ്
കെ.ജി.രാമചന്ദ്രൻ പിള്ള, ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്
സണ്ണി ജോർജ്ജ് കൊട്ടാരത്തിൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രാജേഷ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം രാജേഷ്, എൻ.സി.പി ജില്ലാ കമ്മിറ്റി അംഗം പത്മാ ഗിരീഷ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് അസിസ്റ്റന്റ് എൻജിനീയർ റിഫിൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |