പെരിങ്ങനാട് : പള്ളിക്കൽ പഞ്ചായത്ത് ചേന്നം പള്ളി പതിനൊന്നാം വാർഡ് വികസന സമിതിയുടെയും കാരുണ്യ കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ നടന്ന തിമിരരോഗ നിർണ്ണയ - നേത്ര ചികിത്സാ ക്യാമ്പ് വാർഡ് മെമ്പർ ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് മെമ്പർ വിൽസി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസനസമിതി അംഗം വിജയകുമാർ ചിറക്കരോട്ട്, എ.ഡി.എസ് സെക്രട്ടറി ഗിരിജ, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ലക്ഷ്മി വിജയൻ, എ.ഡി.എസ്. അംഗങ്ങളായ ശാന്തമ്മ ഗോപിനാഥ്, ലിസി മത്തായി, സിന്ധു സേതുനാഥ്, സൂര്യ സുനിൽ, കൃഷ്ണൻകുട്ടി ചിറക്കരോട്ട്, ജെയിംസ് ചെറുപുഞ്ച, നിതിൻകുമാർ മലമേക്കര, ബിനുകുമാർ മലമേക്കര, വിഷ്ണുകുമാർ മലമേക്കര, വിഷ്ണുകുമാർ, പി.ആർ.ഒ.റോബിൻ, ഡോ.മോനിഷ അഭിലാഷ് എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |