SignIn
Kerala Kaumudi Online
Thursday, 19 September 2024 1.46 AM IST

ഏഴംകുളം ദേവീക്ഷേത്രത്തിലെ ഹിന്ദുമഹാസമ്മേളനം ഇന്ന് സമാപിക്കും

Increase Font Size Decrease Font Size Print Page
fg

ഏഴംകുളം: പുനപ്രതിഷ്ഠാ വാർഷിക ചടങ്ങുകളുടെ ഭാഗമായി നടന്നുവരുന്ന ഹിന്ദുമഹാസമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി പുഷ്പാഞ്ജലി സ്വാമിയാർക്ക് (അച്യുത ഭാരതസ്വാമിയാർ) പൂർണ്ണകുംഭം നൽകി വെള്ളിയാഴ്ച സ്വീകരണം നൽകി. ക്ഷേത്രകീഴ്ശാന്തി ദിലീപ് കുമാർ, ഭരണസമിതി പ്രസിഡന്റ് അവറുവേലിൽ ജി. പദ്മകുമാർ, സെക്രട്ടറി സുധാകരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. കൊല്ലൂർ മൂകാംബിക ക്ഷേത്ര തന്ത്രി ഡോ. രാമചന്ദ്രൻ അഡിഗ ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്തു. ഭരണസമിതി പ്രസിഡന്റ് അവറുവേലിൽ ജി. പദ്മകുമാർ അദ്ധ്യക്ഷതവഹിച്ചു. പ്രഞ്ജാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രഭരണസമിതി സെക്രട്ടറി എസ്. സുധാകരൻ നായർ, സ്വാഗതസംഘം രക്ഷാധികാരി ഡി. രാജേഷ് എന്നിവർ പ്രസംഗിച്ചു. രണ്ടാം ദിവത്തെ പരിപാടി ഇന്നലെ രാവിലെ ഗോപൂജയോടെയാണ് ആരംഭിച്ചത്.

സമ്മേളന വേദിയിൽ പറക്കോട് ഗുരുകൃപ സത്‌സംഗസമിതിയുടെ നേതൃത്വത്തിൽ സൗന്ദര്യ ലഹരി ,ദേവി മാഹാത്മ്യം ,ലളിതാ സഹസ്ര നാമ പാരായണം എന്നിവ നടന്നു. അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ സാന്നിദ്ധ്യത്തിൽ വൈകിട്ട് നീരാഞ്ജന പൂജ നടന്നു. ഹിന്ദുമതമഹാസമ്മേളനം ചലച്ചിത്രനടൻ മൻരാജ് ഉദ്ഘാടനം ചെയ്തു. എരുമേലി ആശ്രമത്തിലെ സ്വാമി സത് സ്വരൂപാനന്ദ സരസ്വതി പ്രഭാഷണം നടത്തി. ആദ്ധ്യാത്മിക പ്രഭാഷകൻ ഒ. എസ്. സതീഷ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതസംഘം രക്ഷാധികാരി ചേന്നായത്ത് ആർ. ശശിധരൻ ഉണ്ണിത്താൻ അദ്ധ്യക്ഷതവഹിച്ചു. ഇന്ന് വൈകിട്ട് സമാപന സമ്മേളനം കവടിയാർ കൊട്ടാരത്തിലെ അവിട്ടം തിരുനാൾ ആദിത്യവർമ്മ തമ്പുരാൻ ഉദ്ഘാടനം ചെയ്യും. ഭരണസമിതി പ്രസിഡന്റ് അവറുവേലിൽ ജി. പദ്മകുമാർ അദ്ധ്യക്ഷതവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.