തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ കൊടിമരം നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പെരിങ്ങര ജംഗ്ഷനിലും പെരുതുരുത്തിയിലും കൊടിമരങ്ങൾ പൂർണമായും തകർത്തു. പ്രതിഷേധ പ്രകടനത്തിന്റെ മറവിൽ ഗുണ്ടാവിളയാട്ടമാണ് സി.പി.എം നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. കൊടിമരം നശിപ്പിച്ചവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഈപ്പൻ കുര്യന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി, അഡ്വ.രാജേഷ് ചാത്തങ്കേരി, ക്രിസ്റ്റഫർ ഫിലിപ്പ്, അരുന്ധതി അശോക്, അഡ്വ.ബിനു വി.ഈപ്പൻ, വിനോദ് കോവൂർ, എം.പി. പത്മനാഭൻ, ഷാജി പതിന്നാലിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |