പത്തനംതിട്ട : കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ താലൂക്ക് കമ്മിറ്റി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ഷാജി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അഹമ്മദ് മൽബറി അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം തെക്കേത്ത് ഈദ് സന്ദേശംനൽകി. സംസ്ഥാന സെക്രട്ടറി എൻ.എ. നൈസാം മുഖ്യപ്രഭാഷണം നടത്തി. ഷെബീർ അഹമ്മദ്, മുഹമ്മദ് ഇസ്മായിൽ, അഫ്സൽ ആനപ്പാറ, മുഹമ്മദ് ഇബ്രാഹിം, സാലി പാലശ്ശേരിൽ, തങ്കപ്പാ റാവുത്തർ, ബാസിത് താക്കര, ഹംസ ഭവൻസ്, അലിഫ് ഖാൻ മേധാവി, ഹനീഫ ഇടതുണ്ടിൽ, നിസാർ നൂർമഹൽ, കെ.പി.നൗഷാദ്, തൗഫീഖ് കൊച്ചുപറമ്പിൽ ബിജു മുസ്തഫ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറിയായി ബാസിത്ത് താരയെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |