ചെങ്ങന്നൂർ: കേരളത്തിൽ മാറിമാറി വരുന്ന സർക്കാറുകൾ വിശ്വകർമ്മ സമൂഹത്തോട് കാട്ടിയത് വിശ്വാസ വഞ്ചനയാണെന്ന് കേരള വിശ്വകർമ്മ സഭ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണൻ പറഞ്ഞു. കേരള വിശ്വകർമ്മ സഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് കെ.ആർ രമേശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി എം. മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് ശശിധരൻ ആചാരി, കൗൺസിൽ അംഗം പ്രവീൺ മുളക്കുഴ, ശശിരാജ് എന്നിവർ പ്രസംഗിച്ചു. പുതിയ താലൂക്ക് യൂണിയൻ ഭാരവാഹികളായി കെ.ആർ രമേശ് (പ്രസിഡന്റ്), അനിൽകുമാർ , വാമദേവൻ (വൈസ് പ്രസിഡന്റുമാർ), പ്രവീൺ മുളക്കുഴ (സെക്രട്ടറി), ഗിരീഷ് എ.എൻ വിജയ ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ)സി.ടി.രാജീവ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |