തിരുവല്ല: മുണ്ടിയപ്പള്ളിയിൽ പൈപ്പുപൊട്ടിയതിനെ തുടർന്ന് കുടിവെള്ളമില്ലാതെ നാട്ടുകാർ ബുദ്ധിമുട്ടുന്നു. സി.എം.എസ് ഹൈസ്കൂൾ - നടക്കൽ റോഡിൽ വൈ.എം.സി.എയ്ക്ക് സമീപം ഇലവിനാകുഴിയിൽ പടിയിലാണ് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയൊഴുകുന്നത്. ആഴ്ചകളായി കുടിവെള്ളം പാഴായിട്ടും അറ്റകുറ്റപ്പണികൾ നടത്തി ചോർച്ച പരിഹരിക്കാൻ നടപടിയില്ല. പൊട്ടിയ പൈപ്പിലെ വെള്ളം ശക്തമായി പുറത്തേക്ക് വരുന്നതിനാൽ റോഡും തകർന്ന നിലയിലാണ്. ഈ ഭാഗത്ത് ജല അതോറിറ്റിയുടെ വെള്ളത്തെ ആശ്രയിച്ചുകഴിയുന്ന നിരവധി വീടുകളിൽ ആഴ്ചകളായി കുടിവെള്ളം എത്തുന്നില്ല. പലതവണ ടെലഫോൺ മുഖേനയും നേരിട്ടും അധികൃതരെ അറിയിച്ചിട്ടും തകരാറുകൾ പരിഹരിച്ച് ജലവിതരണം സുഗമമാക്കാൻ നടപടി സ്വീകരിക്കാത്തതിനാൽ കുടിവെള്ളം പാഴാകുകയാണ്.
അടിയന്തരമായി തകരാറുകൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങും
റോയി വർഗീസ് ഇലവുങ്കൽ
(പ്രദേശവാസി)
-പ്രദേശത്തെ റോഡും തകർന്നു
-ആഴ്ചകളായി കുടിവെള്ളമില്ല
-പരാതി പറഞ്ഞിട്ടും നടപടി എടുക്കുന്നില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |