SignIn
Kerala Kaumudi Online
Thursday, 19 September 2024 4.23 AM IST

ഭരണഘടനാ സാക്ഷരത പദ്ധതിക്ക് ഇന്ന് തുടക്കം

Increase Font Size Decrease Font Size Print Page
e

പത്തനംതിട്ട: വെല്ലുവിളികൾ നേരിടുന്ന ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പത്തനംതിട്ട നഗരസഭയുടെ പദ്ധതികൾക്ക് ഇന്ന് തുടക്കമാകും. നഗരത്തിലെ എല്ലാ ജനങ്ങളെയും ഭരണഘടനാ സാക്ഷരരാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഭരണഘടന സാക്ഷരതാ പ്രവർത്തനത്തിനുള്ള പരിശീലകരെ സേവനസന്നദ്ധതയുള്ള നഗരസഭാ പ്രദേശത്തെ സ്ഥിര താമസക്കാരിൽ നിന്ന് കണ്ടെത്തും. കില, സാക്ഷരതാ മിഷൻ, കുടുംബശ്രീ, ലീഗൽ സർവീസ് അതോറിറ്റി, ബാർ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.
ഇന്ന് രാവിലെ നഗരസഭ കോൺഫറൻസ് ഹാളിൽ ചേരുന്ന ഉദ്ഘാടന യോഗം പ്രഭാഷകനും ശ്രീ ശങ്കരാചാര്യ സർവകലാശാല അദ്ധ്യാപകനുമായ ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ മുഖ്യാതിഥിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.