അടൂർ : രണ്ടേകാൽ കിലോ കഞ്ചാവുമായി പിടിയിലായ സി.പി.ഐ കൊടുമൺ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറിയും എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റിയംഗവുമായ കൊടുമൺ ഐക്കാട് കോടയിൽ ജിതിൻ മോഹനനെ (36) റിമാൻഡ് ചെയ്തു. ബുധനാഴ്ച രാത്രി 10നാണ് അൾട്ടോ കാറിൽ കടത്തികൊണ്ടുവന്ന കഞ്ചാവ് ഇടത്തിട്ട ഐക്കരേത്ത് കോളനി പരിസരത്തുവച്ച് എക്സൈസ് സംഘം പിടികൂടിയത്. കൂടെയുണ്ടായിരുന്ന ഐക്കരേത്ത് മുരുപ്പേൽ അനന്തു ഒാടി രക്ഷപെട്ടു. കൊടുമൺ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സി.പി.എം - സി.പി.ഐ സംഘർഷത്തിൽ കൊടുമൺ സി.ഐയുടെ തലയ്ക്ക് പരിക്കേൽപ്പിച്ച സംഭവത്തിൽ ജിതിൻ മോഹൻ രണ്ടാംപ്രതിയാണ്. ജിതിനെ മുൻപും കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. അടൂരിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ച് നൽകുന്നതിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ജിതിനെ എ.ഐ.വൈ.എഫ് ജില്ലാകമ്മിറ്റിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ നേതൃത്വം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |