റാന്നി: മന്ദിരം - വടശേരിക്കര റൂട്ടിൽ ഇടക്കുളത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ജീപ്പ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ജീപ്പിൽ സഞ്ചരിച്ച ബിനോയ് ജോസഫ് (50),റോസമ്മ (52),റോസ്ബിൻ (30), ഷെറിൻ (25) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ബിനോയി,ഷെറിൻ എന്നിവരെ പാലാ മെഡിസിറ്റിയിലും, റോസമ്മ, റോസ്ബിൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുണ്ടക്കയം പീരുമേട് സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് കാറുമായി കൂട്ടിമിടിച്ച് കുഴിയിലേക്ക് മറിഞ്ഞത്. ജീപ്പ് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പറയുന്നത്. വടശേരിക്കര ഭാഗത്തു നിന്ന് വന്ന ജീപ്പും റാന്നിയിൽ നിന്നെത്തിയ കാറുമാണ് അപകടം ഉണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |