പത്തനംതിട്ട : കേരള സർക്കാർ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം.
പി.എസ്.സി അംഗീകരിച്ച കോഴ്സിന് എസ്.എസ്.എൽ.സിയും 50ശതമാനം മാർക്കോടെ രണ്ടാംഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂവുമാണ് യോഗ്യത. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും.
പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നാക്കക്കാർക്ക് മൂന്നുവർഷവും ഇളവ് അനുവദിക്കും. അപേക്ഷകൾ 30ന് മുൻപായി പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 8547126028, 04734296496.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |