റാന്നി: മുൻവൈരാഗ്യത്തിൽ കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പിച്ച കേസിലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയേയും ഭാര്യയെയും റാന്നി പൊലീസ് അറസ്റ്റ് ചെയ്തു.റാന്നി തോമ്പിക്കണ്ടം തടത്തിൽ വീട്ടിൽ ബാബു ടി.എ, ഇയാളുടെ ഭാര്യ ലിംസി എന്നിവരെയാണ് റാന്നി പൊലീസ് ഇന്നലെ പിടികൂടിയത്. തൊമ്പിക്കണ്ടം ഓലിക്കൽ വീട്ടിൽ ജോസ് എന്ന് വിളിക്കുന്ന കൊച്ചുകുഞ്ഞി(59) നാണ് കമ്പിവടികൊണ്ടുള്ള അടിയേറ്റത്.സെപ്തംബർ 23ന് രാവിലെ 5.45 നാണ് സംഭവം. ഇരുകൂട്ടരും തമ്മിൽ വസ്തു സംബന്ധമായ തർക്കമുണ്ടായിരുന്നു. കൊച്ചുകുഞ്ഞിന്റെ വീടിന്റെ കതകിലേക്ക് അഴുക്കുവെള്ളം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ ബാബു കൊച്ചുകുഞ്ഞിനെ മർദ്ദിച്ചിരുന്നു. പരാതിയെ തുടർന്ന് ജില്ലാപൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ അന്വേഷണത്തെ തുടർന്ന് രണ്ടുപേരെയും പിടികൂടുകായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |