അടൂർ : ഹിന്ദു ഐക്യവേദി യുവവാഹിനി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ നടന്നു. അടൂർ ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങ് കവി കോടിയാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ ബിനു വർഗീസ് ബോധവൽക്കരണ ക്ലാസ് എടുത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ് ബിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സഹസംഘടനാ സെക്രട്ടറി കെ.പി സുരേഷ് സ്വാഗതം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി കെ.ശശിധരൻ, ജില്ലാ സംഘടനാ സെക്രട്ടറി അശോക് കുമാർ, സഹ സംഘടനാ സെക്രട്ടറി സതീശ് കുമാർ, താലൂക്ക് പ്രസിഡന്റ് അവനീന്ദ്രൻ എന്നിവർ എന്നിവർ പ്രസംഗിച്ചു. താലൂക്ക് സെക്രട്ടറി എൻ.കെ സതി കുമാർ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |