പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിൽ ഓപ്പൺ ജിം മലയോര റാണി പ്രവർത്തനമാരംഭിച്ചു.
ഓപ്പൺ ജിമ്മിലേക്ക് ആവശ്യമായ അഞ്ച് ഉപകരണങ്ങൾ ജെ.സി.ഐ പത്തനംതിട്ട ക്വീൻസാണ് 4.75 ലക്ഷം രൂപ വിനിയോഗിച്ച് പരിശീലനത്തിനായി നൽകിയത്. ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങാകാൻ ജെ.സി.ഐ പത്തനംതിട്ട ക്വീൻസിന്റെയും പത്തനംതിട്ട നഗരസഭയുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും നേതൃത്വത്തിലാണ് ആരംഭിച്ചത്. പത്തനംതിട്ട നഗരസഭയുടെ പദ്ധതിയുമായി സഹകരിച്ചാണ് ഓപ്പൺ ജിമ്മിന് തുടക്കമിട്ടത്. ജില്ലാ സ്പോർട്സ് കൗൺസിലിനാണ് നടത്തിപ്പുചുമതല.മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു.
ജിം ഉപകരണങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷൻ അഡ്വ. ടി. സക്കീർ ഹുസൈനും സ്വിച്ച്ഓൺ കർമ്മം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാറും നിർവഹിച്ചു. ജെ.സി.ഐ പത്തനംതിട്ട ക്വീൻസ് പ്രസിഡന്റ് ആൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുൻ അന്തർദേശീയ ഫുട്ബാൾ താരം കെ.ടി. ചാക്കോ, ജെ.സി.ഐ ഭാരവാഹികളായ രമ്യ കെ.തോപ്പിൽ, ചിത്ര വിനോദ്, ലീതു മാത്യു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |