50 വാർഡുകളിൽ ഇന്ന് വെള്ളം മുടങ്ങും
തിരുവനന്തപുരം: പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ,അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി വാട്ടർ അതോറിട്ടിയുടെ അരുവിക്കരയിലെ 72 എം.എൽ.ഡി,75 എം.എൽ.ഡി ജലശുദ്ധീകരണശാലകളിൽ ഉത്പാദനം നിറുത്തിവയ്ക്കുന്നതിനാൽ നഗരത്തിലെ 50 വാർഡുകളിൽ ഇന്ന് വെള്ളം മുടങ്ങും.
ഇന്ന് രാവിലെ 8 മുതൽ നാളെ രാവിലെ 6വരെ വലിയതുറ,വള്ളക്കടവ്,അമ്പലത്തറ,കമലേശ്വരം,കളിപ്പാംകുളം,ആറ്റുകാൽ,മണക്കാട്,ശ്രീവരാഹം, പൂന്തുറ,പുത്തൻപള്ളി,ബീമാപ്പള്ളി,തമ്പാനൂർ,കുന്നുകുഴി,വഞ്ചിയൂർ,കണ്ണമ്മൂല,പേട്ട,പെരുന്താന്നി,ചാക്ക,കടകംപള്ളി,കരിക്കകം,വെട്ടുകാട്,പൗണ്ടുകടവ്,പാളയം,ശാസ്തമംഗലം,വഴുതക്കാട്, തൈക്കാട്,വലിയശാല,ജഗതി,കുമാരപുരം,ഗൗരീശപട്ടം,അണമുഖം,മെഡിക്കൽ കോളേജ്,പ്ലാമൂട്,നന്തൻകോട്,പേരൂർക്കട,ഊളംപാറ,പൈപ്പിൻമൂട്,കവടിയാർ,അമ്പലമുക്ക്,മണ്ണാമ്മൂല,വഴയില, ഇന്ദിരാ നഗർ എന്നീ വാർഡുകളിൽ പൂർണമായും പരുത്തിപ്പാറ,മുട്ടട, കേശവദാസപുരം,പട്ടം,ഉള്ളൂർ,മെഡിക്കൽ കോളേജ്,കുടപ്പനക്കുന്ന് വാർഡുകളിൽ ഭാഗികമായും ജലവിതരണം തടസപ്പെടും.അറ്റകുറ്റപണി കഴിഞ്ഞാലും ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണം സാധാരണ നിലയിലാകാൻ കാലതാമസമെടുക്കും.