അനുസ്മരണം
Saturday 16 May 2026 1:42 AM IST
തിരുവനന്തപുരം: ദീർഘകാലം ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം കൗൺസിലർ, മണ്ണന്തല ശാഖ പ്രസിഡന്റ്, ശ്രീനാരായണ സ്മാരക സമിതി ട്രസ്റ്റ് സ്ഥാപകൻ,മികച്ച സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ച മണ്ണന്തല കെ.രാമചന്ദ്രന്റെ 25-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു.മണ്ണന്തല കെ.രാമചന്ദ്രൻ സ്ക്വയറിലെ അദ്ദേഹത്തിന്റെ പ്രതിമയിൽ, എസ്.എൻ.ഡി.പി യോഗം മണ്ണന്തല ശാഖ ഭാരവാഹികൾ,ശ്രീനാരായണ സ്മാരക സമിതി ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ സംയുക്തമായി പുഷ്പാർച്ചന നടത്തി.